Sunday, February 27, 2011

ഒന്നു എഴുതാൻ കഴിഞ്ഞെങ്കിൽ

കാലത്തിന്റെ നാൾ വഴിയിൽ എവിടെയോ വച്ചു കൈമോശം വന്ന വാക്കുകളെ തേടി ഇറങ്ങിയതാൺ ഞാൻ. ഏങ്ങനയോ എത്തിപ്പെട്ട ജീവിത വഴികളിൽ എവിടെയോ വച്ച്‌ അറിയാതെ എന്റെ തൂലിക തുംബിൽ നിന്നും വഴുതി പോവുകയായിരുന്നു. ഇന്നും കണ്ണടയ്ക്കുംബോൾ പെയ്യാൻ വിതുംബുന്ന മഴയുടെ മന്ത്രം പോലെ ഒരു ശബ്ദം ഞാൻ കേൾക്കാറുണ്ട്‌. തേങ്ങുന്ന ഭാവനയുടെ ചിറകേറി എന്നിൽ നിന്നും ഓടി ഒളിക്കുന്ന വാക്കുകളുടെ ഭണ്ടാരം. എഴുതാൻ ഇരിക്കുംബോൾ ഒരു ഭാരം മനസിലും കയ്യിലും. ഓരോ തവണയും ഞാൻ ഓർത്തു പോകുന്നു "ഒന്നു എഴുതാൻ കഴിഞ്ഞെങ്കിൽ"!!!!

3 comments:

  1. തല പൊട്ടിപ്പിളരുന്നതുപോലെ...എഴുത്താണിയുടെ കൂര്മ്പിച്ച അഗ്രം കൊണ്ട് തലചൊറിഞ്ഞു ....."ഒന്നു എഴുതാൻ കഴിഞ്ഞെങ്കിൽ"!!!!

    ReplyDelete
  2. ee veerppumuttalinu oru suqavum undu alley.. good piece and so very true!

    ReplyDelete