Sunday, February 27, 2011

ഒന്നു എഴുതാൻ കഴിഞ്ഞെങ്കിൽ

കാലത്തിന്റെ നാൾ വഴിയിൽ എവിടെയോ വച്ചു കൈമോശം വന്ന വാക്കുകളെ തേടി ഇറങ്ങിയതാൺ ഞാൻ. ഏങ്ങനയോ എത്തിപ്പെട്ട ജീവിത വഴികളിൽ എവിടെയോ വച്ച്‌ അറിയാതെ എന്റെ തൂലിക തുംബിൽ നിന്നും വഴുതി പോവുകയായിരുന്നു. ഇന്നും കണ്ണടയ്ക്കുംബോൾ പെയ്യാൻ വിതുംബുന്ന മഴയുടെ മന്ത്രം പോലെ ഒരു ശബ്ദം ഞാൻ കേൾക്കാറുണ്ട്‌. തേങ്ങുന്ന ഭാവനയുടെ ചിറകേറി എന്നിൽ നിന്നും ഓടി ഒളിക്കുന്ന വാക്കുകളുടെ ഭണ്ടാരം. എഴുതാൻ ഇരിക്കുംബോൾ ഒരു ഭാരം മനസിലും കയ്യിലും. ഓരോ തവണയും ഞാൻ ഓർത്തു പോകുന്നു "ഒന്നു എഴുതാൻ കഴിഞ്ഞെങ്കിൽ"!!!!

എന്റെ നിനവുകൾ

ഉറങ്ങാതെ ഞാൻ എന്നും കാത്തിരിക്കും എന്റെ മനസിന്നുള്ളിലെ നിനവുകൾക്കായ്‌.
വാക്കുകളായവ വരുന്നതും നോക്കിയെൻ ഇരവുകൾ പകലുകളാക്കുന്നു ഞാൻ.
ഇന്നലെ പെയ്തൊരാ മഴയിൽ തിരഞ്ഞു ഞാൻ രാവിൽ അണഞ്ഞ നിലാവു പോലെ
ഇന്നുമിതുവരെ കണ്ടില്ല ഞാനെന്റെ മനസിന്നറയിലെ നിനവുകളെ