Tuesday, August 28, 2012

ഒരു സ്വപ്നം

നിദ്രയെന്‍ കണ്‍കളെ തഴുകുംന്നേരം
മൃദുലമാം കൈകളാല്‍ പുല്‍കുംനേരം
തന്മടിത്തട്ടിലെന്‍ മാനസത്തെ
തേനൂട്ടി താരാട്ടിയാട്ടുംനേരം
ദൂരെയെന്‍ സ്വപ്നത്തിന്‍ താഴ്‌വരയില്‍
കണ്ടു ഞാന്‍  ഒമാനപ്പോയ്കയോന്ന്
പൊയ്കതന്‍  തീരത്തിനോരുവശത്ത്
ശാന്തമാം നിലയോടോരാലിന്മരം
ഏകാഗ്രനായൊരു മുനിയെന്നപോല്‍
അതു നിന്നു തപം ചെയ്യും കാഴ്ച കാണാം
ഒന്ന് മറ്റൊന്നിനു വളമാണത്രേ
ഇത് പ്രപഞ്ചതത്വത്തില്‍ മുഖ്യമത്രേ 
 ഇത് സത്യമെന്ന് എന്നെ കാട്ടാനാണോ
ആലിന്മരം ഒരിലകോഴിച്ചു
ഇല ചെന്നു വീണതോ പൊയ്ക തന്നില്‍
അതിന്‍ നീരില്‍ മുങ്ങി നിവര്‍ന്നുവന്നാള്‍
പൊയ്കതന്‍ നീരതെ  താലോലിച്ച്
തന്‍ മടിതട്ടിലേക്കാനയിച്ചു
പാടാന്‍ മറന്നൊരു പാട്ടുപോലെ
 നീരോഴുക്കിന്‍ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം
തെളിനീരിന്‍ തുള്ളിതന്‍ ആഭൂഷണം
ആലിന്നില  തന്റെ ഭംഗിയേറ്റി
ഭൂഷിതയാമാ ഇല പതുക്കെ
പൊയ്കതന്‍ തീരത്തെ വലം വയ്ക്കുന്നു
പിന്നെ പ്രപഞ്ചത്തെ തൊഴുതുവന്ന്
മണ്ണോട്  മണ്ണാകാന്‍ കാത്തുനിന്നു
അതുകണ്ട്  പക്ഷികള്‍ കുരവയിട്ടു
പൂമരം പുഷ്പങ്ങള്‍ ആവൃഷ്ടിച്ചു
മത്സ്യങ്ങള്‍ അതുകണ്ട് കൂട്ടത്തോടെ
വായുവിന്‍ കുമിള പുറത്തുവിട്ടു
ഒരു മന്ദമാരുതന്‍ ആ ക്ഷണത്തില്‍
അതുവഴി പോവുകയായിരുന്നു
മാനസം കുളിരുമാ കാഴ്ച കണ്ട്
നിമിനേരം പവനനും നോക്കിനിന്നു
അതിന്‍ ഫലമായൊരു തവണ കൂടി
ആലിന്മരം ഒരില കൊഴിച്ചു
അന്നേരം പല പല ശിഖരങ്ങളില്‍
മുകുളങ്ങള്‍  വിരിയുകയായിരുന്നു
ആ നവജാതരെ സ്വീകരിക്കാന്‍
സൂര്യകിരണവും വന്നുചേര്‍ന്നു
അതിലൊന്നെന്‍ കണ്ണിമ തഴുകിയപ്പോള്‍
ശാന്തമാം നിദ്രയില്‍നിന്നുണര്‍ന്നു
ഇന്ന് ജനിച്ചൊരു കുഞ്ഞിനെപ്പോല്‍
എന്നുള്ളം സൗന്ദര്യം  പെയ്തുനിന്നു 

Wednesday, January 25, 2012

എന്തിനായ്

എന്തിനായ് നീയെന്റെ ജീവനില്‍ വന്നെന്നെ പനിനീരിന്‍ പൂപൊല്‍ അലങ്കരിച്ചു?
എന്തിനു നീ വൃഥാ എന്നില്‍ ഉറങ്ങിയ പാഴ്സ്വരം വിരല്‍ തുംബാല്‍ തോട്ടുണര്ത്തി?
പാടാന്‍ തുടങ്ങിയെന്‍ മനസാം തംബുരു നിന്‍ താളം അറിയാതെ പിന്‍തുടര്‍ന്നു.
ഇന്ന് നീ എന്നില്‍ നിന്നകലുന്ന നേരത്ത് എന്മിഴി തൂവുന്ന കണ്ണീര്‍ത്തുള്ളി,
എന്‍ കാതില്‍ മെല്ലെ ഞാന്‍ അറിയാതെ പറയുന്നു, "അവന്‍ നിന്നില്‍ നിറയുന്ന ജീവശ്വാസം".