Monday, June 28, 2010

കാത്തിരിപ്പ്

മഴ എന്നും എന്നെ എഴുതാൻ പ്രേരിപ്പിച്ചിരുന്ന പ്രിയ കൂട്ടുകാരി ആയിരുന്നു. വൈകിയെങ്കിലും ഈ മഴയും വ്യത്യസ്തമല്ല. ഇടവപ്പാതി തകർത്ത് പെയ്യുന്നുണ്ട് ജനലഴികൽക്കപ്പുറം. മഴ തുടങ്ങിയിട്ടു പത്ത് ദിവസത്തോളം ആയെങ്കിലും, ഇക്കുറി വാക്കുകൾക്ക് എന്നിലേക്ക് ഒഴുകിയെത്താൻ എന്തോ മടിയുള്ളത്പോലെ. ശക്തമായ് വീശുന്ന കാറ്റിനും ഉരുക്കാൻ വയ്യത്ത വിധം ഉറഞ്ഞ് ഏതോ ഓർമ്മകളുടെ സങ്കീർണ്ണതകളിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്റെ ഭാവന. അതിന്റെ വരവും കാത്തുളള ഈ ജീവിതത്തിൽ, മഴയത്ത് മാത്രം എത്തുന്ന വാക്കിന്റെ പ്രവാഹവും കാത്ത് ഒരു വേഴാംബലിന്റെ മനസോടെ ഇനി എത്ര കാലം? അറിയില്ല!!!!!!